top of page

യുവത്വം

Part-3





ചോര തിളപ്പിന്റെയും എടുത്തു ചട്ടത്തിന്റെയും സമയമായിട്ടാണ് യുവത്വത്തെ എല്ലാവരും കാണുന്നത്. എങ്കിലും ഉത്തരവാദിത്വം കുറച്ചു കൂടുന്ന സമയമാണ്. അല്പം ആസ്വദിക്കാനും അതോടൊപ്പം കൃത്യമായി മറ്റുള്ള കാര്യങ്ങളിൽ ഇടപെടാനും നാം ശ്രദ്ധിക്കേണ്ട സമയം. എടുത്തുചാട്ടം എന്നൊക്കെ പറയുമെങ്കിലും ഒരുപാട് ഉപകാരപ്രദമായ കാര്യങ്ങൾ മറ്റുള്ളവർക്കും ചെയ്യാൻ സാധിക്കുന്ന സമയമാണ്. യുവത്വത്തിലേക്ക് കാൽ വച്ചു തുടങ്ങുന്ന സമയം മുതൽ സങ്കീർണതകൾ തുടങ്ങുന്നു. നമ്മുടെ കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കേണ്ടി വരുന്ന സമയം. അതോടൊപ്പം തന്നെ ആസ്വദിക്കാൻ ഉള്ള സമയം കൂടിയാണിത്. സാമ്പത്തികപരമായ ഒരുപാട് ബാധ്യതകൾ ഉണ്ടായിരിക്കും. പക്ഷേ അതിനെയെല്ലാം നമ്മുടെ അധ്വാനത്തിലൂടെ തരണം ചെയ്യേണ്ട സമയമാണ് യുവത്വം. ആദ്യം എവിടെയെങ്കിലും പരിശ്രമത്തിലൂടെ പിടിച്ചുനിൽക്കാൻ നോക്കും. പിന്നീട് ഓരോ പടവുകളായി നമ്മുടെ ലക്ഷ്യ സ്ഥാനത്തേക്കുള്ള സഞ്ചാരം തുടങ്ങും. വിശ്രമമില്ലാത്ത ഇടവേളകൾ യുവത്വത്തിന്റെ പ്രത്യേകതയാണ്. പല സ്വപ്നങ്ങളും നാം നിറവേറ്റാൻ പോകുന്ന ഒരു കാലഘട്ടം കൂടിയാണ്. സ്വന്തമായൊരു വീട്, ജോലി, നല്ലൊരു കുടുംബം എന്നിവ. വിവാഹമെന്നത് പ്രാധാന്യമാണ് ഈ കാലഘട്ടത്തിൽ. കുടുംബം മറ്റുമായി കഴിയുമ്പോൾ പിന്നീട് ഉത്തരവാദിത്തങ്ങൾ കൂടുന്നു. യുവത്വം യുവത്വം അതിന്റെ അവസാന കാലഘട്ടത്തിൽ എത്തുമ്പോഴാണ് അധ്വാന ഭാരം കൂടുക. മക്കളെ പഠിപ്പിക്കുക കുടുംബത്തിന് ചെലവ് തുടങ്ങിയ ഉൾപ്പെടും. ഇതിൽ നിന്നെല്ലാം മാറി ഒരു വ്യത്യസ്തമായ യുവത്വവും നമുക്കിടയിലുണ്ട്. അതിനെക്കുറിച്ചും അല്പം പറയാം. കൊമാല കാലഘട്ടം കഴിഞ്ഞ് അലസമായി നടക്കുന്ന യുവത്വം. ഫ്രീക്കന്മാർ എന്ന് നാം പേരിട്ടു വിളിക്കുന്ന ഒരു വിഭാഗം. അവർ തികച്ചും അപ്പോൾ നടക്കുന്ന കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുകയും പ്രത്യേകിച്ച് ഒരു ലക്ഷ്യത്തിനു പുറകെ പോകാതെ നല്ല സൗഹൃദങ്ങൾലൂടെ സന്തോഷം കണ്ടെത്തും. അവർക്കു മുമ്പിൽ ഒന്നും തടസ്സം ആയിരിക്കില്ല. പക്ഷേ ആവശ്യപ്പെട്ടതിൽ അവർ എന്തിനും തയ്യാറായി മുന്നോട്ടു വരും. സമൂഹത്തിനിടയിൽ അവരെപ്പറ്റി പലതരത്തിലുള്ള തെറ്റിദ്ധാരണകൾ ഉണ്ട്. പക്ഷേ പലപ്പോഴും സമൂഹത്തിനിടയിൽ പല കാര്യങ്ങളും ഊർജ്ജസ്വലതയോടെ നടപ്പിലാക്കാൻ അവരെക്കൊണ്ട് സാധിക്കൂ.




മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഇത്തരത്തിലുള്ള യുവത്വത്തിന്റെ കാലഘട്ടം വളരെയധികം സന്തോഷകരമായിരിക്കും. എന്നാൽ ഇത് അധികം പേരിലും കാണാൻ സാധിക്കാത്തത് നാം പലപ്പോഴും മറ്റുള്ളവരുടെ കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്നതുകൊണ്ടും മാത്രമാണ്. മറ്റുള്ളവരെ സഹായിക്കണം എങ്കിലും നമ്മുടെ സന്തോഷം തചിച്ച്കൊണ്ടാവരുത്. കാരണം യുവത്വം കഴിഞ്ഞാൽ പോകുന്നത് വാർദ്ധക്യത്തിലേകാണ്. അപ്പോൾ യുവത്വത്തിന്റെ നല്ല കാര്യങ്ങളെ ഓർമ്മിക്കണം എങ്കിൽ. യുവത്വത്തിൽ കിട്ടുന്ന നല്ല സമയങ്ങൾ നല്ലരീതിയിൽ ചെലവഴിക്കണം. മറ്റുള്ളവരെ ഒരിക്കലും ദുഃഖിപ്പിക്കുന്നു അതെ നമ്മൾ കഴിയുന്ന നല്ല സഹായങ്ങൾ ചെയ്തു കൊടുക്കുക. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുക.



ഇനിയുള്ളത് വാർദ്ദക്യമാണ്. അവശതയുടെയും അവഗണനയുടെയും ബാല്യം


-തുടരും...

 
 
 

Comentários


©2020 by micup.in

bottom of page