ആത്മാവിന്റെ കയ്യൊപ്പ്
- Mic Up
- Aug 3, 2020
- 1 min read


Part-1
ഇരുളിൽ നിന്നും വെളിച്ചത്തിലേക് വരുന്നത് പോലെയാണ് ഓരോ സംഭവങ്ങളും തുടങ്ങുന്നത്
ഇരുട്ടിനെ വകനു മറ്റു സൂര്യ കിരണങ്ങൾ വരുന്നത് പോലെ. ജീവിത കാല ഘട്ടങ്ങളെ നമ്മുക്ക് ഋതുകൾ പോലെ തരം തിരികാം ശൈശവം,ബാല്യം,കൗമാരം,യുവത്വം,വാർധക്യം
സുന്ദരമായ ബാല്യമാണ് നാം എപ്പോഴും രുചിയോടെ അയവറകുന്നത്
തുടക്കത്തിൽ അതിനെ കുറിച്ച് ഓർമിച്ചെടുകാം
പിച്ച വെച്ച് തുടങ്ങുന്ന ബാല്യം
ശൈശവത്തിൽ നിന്ന് നാം ആദ്യമായി വരുന്നത് ബാല്യത്തിലേയ്ക്കാണ് സങ്കീർണ്ണതകൾ ഇല്ലാത്ത നിഷ്കളങ്കതയുടെ ഓർമ്മകൾ തങ്ങി നിൽക്കുന്ന കാലഘട്ടം ഏറെ സന്തോഷം നൽകുന്നത് അമ്മയുടെ വാത്സല്യമാണ്
കുസൃതികൾ നിറഞ്ഞ ഓരോ കാര്യങ്ങൾ
ചെറുപ്പത്തിൽ അമ്മയുടെ താരാട്ട് പാട്ട് കൊണ്ട് ഉറങ്ങിയ നാളുകൾ പിന്നീട് അമ്മതൻ കൈകളിൽ വളർന്നു ഓരോ പടവുകളും മുന്നേറി
വിദ്യാലയത്തിലേക് കാൽപാദം വെച്ച് തുടങ്ങുമ്പോൾ അമ്മയുടെ കരുതലിന്റെ ആഴം കൂടും പുസ്തകങ്ങൾ അടുക്കി വെക്കുന്നത് മുതൽ കുസൃതി കാട്ടുമ്പോൾ അമ്മയുടെ ശകാരവും അടിയുടെ ചൂടും ഏറെ കൊണ്ടിട്ടുണ്ട്.വിദ്യാലയ ഓർമ്മകൾ അവർണ്ണനീയമാണ്.
ക്ലാസ്സിലേക് പ്രവേശിക്കുമ്പോൾ ഒരു ബഹളമായിരിക്കും അദ്ധ്യാപിക വരുമ്പോൾ പെട്ടന്നൊരു നിശബ്ദത നിറയും ആ മുറിയിൽ. പിന്നീട് മുഖത്തിൽ കള്ളങ്ങൾ നിറച്ചു ക്ലാസ്സ് ശ്രെദ്ധിക്കുന്ന തരത്തിലുള്ള അഭിനയമുണ്ട് ഓസ്കാർ അവാർഡ് വരേ കിട്ടാം
ഇടവേളകൾ ആണ് മറ്റൊരു സവിശേഷത തല്ലുകൂടിയും കഥകൾ പറഞ്ഞ് തള്ളിനീക്കും.ചില്ല വാർത്തമാനങ്ങൾ എന്റെ "ഉപ്പൂപ്പാക് ആനയുണ്ടാർന്ന്" എന്ന് തുടങ്ങുന്ന നിഷ്കളങ്കത നിറഞ്ഞ ബഡായികൾ. പിന്നീട് അവധിക്കാലങ്ങളിലെ കളിക്കൾ ആണ്.അതിനിടയിൽ അടുത്ത വീട്ടിലെ മാവിന് കല്ലെറിഞ്ഞതും പുളിയുറുമ്പ് ദേഹത് വീണ് കടി കൊണ്ടതും ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ ആണ്.ഒളിച്ചുകളിയും, കണ്ണ് കെട്ടി കളിയും എല്ലാം ഏറെ മനോഹരമാണ്.അവധിയെല്ലാം കഴിഞ്ഞു വീണ്ടും പോവുമ്പോൾ മനസ്സിൽ രസമുള്ള ഒരു മടിയുണ്ട്. എങ്കിലും വീണ്ടും അവിടെക് തനെ പോവും.
മഴ കാലത്ത് കുടചൂടി പോവുന്നതാണ് രസം.കൂടയിലെങ്കിൽ കൂട്ടുകാരന്റെ കുടയിൽ തിക്കി തിരക്കുന്നതും അടർത്തി മാറ്റാൻ കഴിയാത്ത ഓർമ്മകൾ ആണ്.മഴ നനഞ്ഞ പുസ്തകങ്ങൾ ഉണക്കാൻ വെക്കുന്നതും അതിനു മുമ്പ് പുതിയ പുസ്തകത്തിന്റെ മണവും ഒക്കെ വളരെ രസകരമാണ്.പിന്നീട് ബാല്യം മുന്നോട്ട് പോവുമ്പോൾ അമ്മയുടെയും അച്ഛന്റെയും ഉപദേശങ്ങൾ കൂടും
"മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നേ മധുരിക്കും " എന്ന് പിന്നീട് മനസിലാവും.
ബാല്യം പിന്നിട് കൗമാരത്തിലേകാണ്.
---- തുടരും
댓글